അമേരിക്ക @ 250; ടൈംസ് സ്ക്വയറിൽ ദേശസ്നേഹ നിറങ്ങളോടെ ക്രിസ്റ്റൽ ബോൾ, ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകുന്നു

ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ ന്യൂ ഇയർ ഈവിന് പതിവുപോലെ ഒരുക്കിയ ക്രിസ്റ്റൽ ബോൾ താഴ്ന്ന് ഉയരുമ്പോൾ ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ തിളക്കി പുതുവർഷമായ 2026നെ വരവേൽക്കുന്നു. ഇതോടെ അമേരിക്കയുടെ 250-ാം പിറന്നാൾ ആഘോഷങ്ങൾക്കും ഔദ്യോഗിക തുടക്കമാകുന്നു. ദേശസ്നേഹ തീമുകൾ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഘോഷം. രണ്ടാമതൊരു കോൺഫറ്റി ഡ്രോപ്പും ഇതിന്റെ ഭാഗമാണ്. 1776ൽ സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പുവച്ചതിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നൂറുകണക്കിന് ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിക്കാനാണ് പദ്ധതി.

അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് അധിക പരിപാടികൾ ഏകോപിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ഫ്രീഡം 250’ എന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതിലും വലിയ ആഘോഷമായിരിക്കും ഇതെന്നും ഈ രാജ്യം കണ്ട ഏറ്റവും ആഘോഷങ്ങളിലൊന്നായിരിക്കുമെന്നും 2016ൽ രൂപീകരിച്ച അമേരിക്ക 250 കമ്മീഷന്റെ അധ്യക്ഷൻ റോസി റിയോസ് പറഞ്ഞു.

ഈ വർഷത്തെ ആഘോഷത്തിൽ റിയോസും സംഘവും ടൈംസ് സ്ക്വയർ അലയൻസും വൺ ടൈംസ് സ്ക്വയറുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ജൂലൈ 3-ന്, ന്യൂ ഇയർ ഈവിനല്ലാത്ത മറ്റൊരു ദിവസത്തിൽ, ടൈംസ് സ്ക്വയറിൽ പ്രത്യേക ബോൾ ഡ്രോപ്പും ആസൂത്രണം ചെയ്തിട്ടുണ്ട്. 120 വർഷത്തിനിടയിൽ ഇതാദ്യമായാണ് ന്യൂ ഇയർ ഈവിന് അല്ലാതെ ഒരു ബോൾ ഡ്രോപ്പ് നടക്കുന്നത്.

1907ലാണ് ടൈംസ് സ്ക്വയറിൽ ആദ്യമായി ന്യൂ ഇയർ ബോൾ ഡ്രോപ്പ് നടന്നത്. ജേക്കബ് സ്റ്റാർ എന്ന യുവ കുടിയേറ്റ തൊഴിലാളിയാണ് അന്ന് 700 പൗണ്ട് ഭാരവും 5 അടി വ്യാസവുമുള്ള ഇരുമ്പും മരവും ചേർന്ന ബോൾ നിർമ്മിച്ചത്. അതിൽ 100 ലൈറ്റ് ബൾബുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം അവതരിപ്പിച്ച ‘കോൺസ്റ്റെലേഷൻ ബോൾ’ ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും വലുതായിരുന്നു. ഏകദേശം 12 അടി വ്യാസവും 12,000 പൗണ്ട് ഭാരവുമുണ്ടായിരുന്നു.1942, 1943 വർഷങ്ങളിൽ മാത്രമാണ് ബോൾ ഡ്രോപ്പ് ഉണ്ടായില്ലാത്തത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നഗരത്തിൽ രാത്രി ‘ഡിമൗട്ട്’ നടപ്പാക്കിയതിനാലായിരുന്നു ഇത്. അന്ന് ജനങ്ങൾ നിശ്ശബ്ദ നിമിഷവും മണിനാദവുംകൊണ്ടാണ് പുതുവത്സരം വരവേറ്റത്.

ഈ വർഷം അർദ്ധരാത്രിയോടെ അമേരിക്ക250 ആരംഭിക്കുന്ന ‘അമേരിക്ക ഗിവ്സ്’ എന്ന ദേശീയ സന്നദ്ധ സേവന പദ്ധതിയും ഔദ്യോഗികമായി തുടങ്ങും. 2026ൽ രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതൽ സന്നദ്ധ സേവന മണിക്കൂറുകൾ രേഖപ്പെടുത്തുകയാണ് ലക്ഷ്യം. ന്യൂയറിന് ശേഷം, കാലിഫോർണിയയിലെ പസഡീനയിൽ നടക്കുന്ന ന്യൂ ഇയർസ് ഡേ പരേഡിലും അമേരിക്ക250 പങ്കെടുക്കും. “250 വർഷം ഒരുമിച്ച് ഉയരാം” എന്ന തീമിലുള്ള ഫ്ലോട്ടിൽ രാജ്യത്തിന്റെ ഭൂതകാലം, വർത്തമാനം, ഭാവി എന്നിവയെ പ്രതിനിധീകരിക്കുന്ന മൂന്ന് ഭീമൻ ബാല്ഡ് ഈഗിളുകൾ ഉണ്ടാകും.

ന്യൂയോർക്ക് മുതൽ കാലിഫോർണിയ വരെ, തീരത്തിൽ നിന്ന് തീരം വരെ, ഈ പുതുവർഷം ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് റിയോസ് പറഞ്ഞു. ഇത് ജനകീയമായ, സമൂഹം നയിക്കുന്ന ആഘോഷമായിരിക്കണം. പ്രദർശനങ്ങൾ മുതൽ സംസ്ഥാനതല വിരുന്നുകൾ, വിദ്യാർത്ഥി മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഈ ആഘോഷങ്ങൾ രാഷ്ട്രീയമായി വിഭജിക്കപ്പെട്ട രാജ്യത്തെ ഒരുമിപ്പിക്കാൻ സഹായിക്കുമെന്നും എല്ലാവർക്കും പങ്കുചേരാൻ എന്തെങ്കിലും ഉണ്ടാകണം. ആളുകൾക്ക് തങ്ങളാഗ്രഹിക്കുന്ന രീതിയിൽ പങ്കെടുക്കാൻ അവസരം നൽകുമ്പോഴാണ് 35 കോടി അമേരിക്കക്കാരെ ഒരുമിപ്പിക്കാൻ കഴിയുകയെന്നും അവർ കൂട്ടിച്ചേർത്തു.

America @ 250; The Crystal Ball officially kicks off the festivities with patriotic colors in Times Square

More Stories from this section

family-dental
witywide