
കണ്ണേ കരളേ വി എസേ എന്ന മുദ്രാവാക്യം ചരിത്രത്തിന് കൈമാറി കേരളത്തിന്‍റെ ജനനായകൻ കടന്നു പോയി. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരട്ടങ്ങളിലും ചൂഷണങ്ങൾക്കെതിരെയുമുള്ള തൻ്റെ സമര ജീവിതം ചരിത്രത്തിന് വിട്ടു കൊടുത്തുകൊണ്ട്, സമരം തന്നെ ജീവിതം എന്ന തൻ്റെ ആത്മകഥാ നാമത്തെ അന്വർത്ഥമാക്കിയ ജനനേതാവിന്‍റെ വേർപാടിന്‍റെ വേദനയിലാണ് മലയാളികൾ. അവസാന ശ്വസം വരെ സമരമായി മാറിയ ജീവിതത്തിനുടമായ കേരളത്തിന്‍റെ പ്രിയ സമര പോരാളിയുടെ വേർപാടിൽ ആദരാജ്ഞലികളർപ്പിക്കുവാൻ അമേരിക്കൻ മലയാളികളും ഒത്തുകൂടുന്നു. ചിക്കാഗോ പൗരാവലി ചിക്കാഗോ എൽ ഡി എഫിന്‍റെ നേതൃത്വത്തിലാണ് അനുസ്മരണം നടത്തുന്നത്. 7/23/2025 ബുധനാഴ്ച മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ചർച്ച് ഹാളിൽ വൈകുന്നേരം 7.30 നാണ് വി എസിനെ അനുസ്മരിക്കാനായി ഏവരും ഒത്തുകൂടുന്നത്.
വി എസിന് ആദരാജ്ഞലികൾ അർപ്പിക്കുവാൻ എത്തി ചേരണമെന്ന് എല്ലാ മലയാളി സുഹൃത്തുക്കളേയും എൽ ഡി എഫ് നേതാക്കളായ പീറ്റർ കുളങ്ങര, കിരൺ ചന്ദ്രൻ, ഐപ്പ് പരിമണം, സാം ജോർജ്, ജെയ്ബു കുളങ്ങര, ജോൺ പട്ടപതി, ബിജോയ് കാപ്പൻ, റോയി മുളകുന്നം തുടങ്ങിയവർ ആഭ്യർത്ഥിച്ചു.