
രാത്രി വൈകി ജോലി ചെയ്യുന്നത് ഇന്ത്യയിൽ നോർമലാണോ എന്ന ചോദ്യവുമായി അമേരിക്കൻ വ്ലോഗർ. ഇന്ത്യയിൽ പല നഗരങ്ങളും സന്ദർശിച്ച് വ്ലോഗുകൾ ഷെയർ ചെയ്യാറുള്ള കണ്ടന്റ് ക്രിയേറ്ററായ @jaystreazy എന്ന യൂസർ നെയിമിൽ അറിയപ്പെടുന്ന ജയ് ആണ് ചോദ്യവുമായി എത്തിയിരിക്കുന്നത്. ജയ് യുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ജയ് ഒരു കൽബെഞ്ചിലിരിക്കുന്ന യുവതിയുടെ അടുത്തേക്ക് പോകുന്നത് കാണാം. പിന്നീട് ഞാൻ നിങ്ങളോട് കുറച്ച് ചോദ്യങ്ങൾ ചോദിക്കട്ടെ എന്നാണ് ചോദിക്കുന്നത്. യുവതിയുടെ പേര് ചോദിക്കുമ്പോൾ പ്രിൻസി എന്ന് പറയുന്നത് കേൾക്കാം. നിങ്ങൾ ജോലി ചെയ്യുകയാണോ എന്ന് ചോദിക്കുമ്പോൾ അതെ എന്നാണ് യുവതിയുടെ ഉത്തരം.
അപ്പോഴാണ് ഞാൻ ചില ചോദ്യങ്ങൾ ചോദിക്കട്ടെ എന്ന് ജയ് ചോദിക്കുന്നത്. എന്ത് ജോലിയാണ് നിങ്ങൾ ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് വേണ്ടിയാണ് താൻ ജോലി ചെയ്യുന്നത് എന്ന് യുവതി പറയുന്നു. ഇപ്പോൾ രാത്രി 9 മണിയായി, ഇങ്ങനെ വൈകി ജോലി ചെയ്യുന്നത് നിങ്ങൾക്ക് സാധാരണയാണോ എന്ന് ജയ് ചോദിക്കുന്നുണ്ട്. താൻ ഇങ്ങനെ വൈകി ജോലി ചെയ്യുന്നവരെ അങ്ങനെ കാണാറില്ല എന്നും ജയ് പറയുന്നുണ്ട്. വൈകിയും ജോലി ചെയ്യേണ്ടി വരാറുണ്ട് എന്നും നിങ്ങളും ഇപ്പോൾ ജോലി ചെയ്യുകയല്ലേ എന്ന് യുവതി ചോദിക്കുന്നതും വീഡിയോയിൽ കാണാം. അപ്പോൾ വ്ലോഗ് പകർത്തുന്നത് തനിക്ക് ഒരു ഹോബി പോലെയാണ് എന്നാണ് ജയ് മറുപടി നൽകുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയിരിക്കുന്നത്. മറൈൻ ഡ്രൈവിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.