‘എല്ലാം പറഞ്ഞ് കോംപ്ലിമെന്‍റാക്കിയോ’? കലാപാന്തരീക്ഷത്തിന് വിട നൽകി മുഖ്യമന്ത്രി രാജ്ഭവനിലെത്തി, പൊന്നാടയണിയിച്ച് സ്വീകരിച്ച് ഗവ‌ർണർ

തിരുവനന്തപുരം: ഗവർണറുമായി സംസ്ഥാന സർക്കാരും സി പി എമ്മും എസ് എഫ് ഐയുമായി നിലനിന്നിരുന്ന കലാപാന്തരീക്ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി. ഭാരതാംബ, സർവകലാശാലാ വിഷയങ്ങളിലടക്കം തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയുള്ള മുഖ്യമന്ത്രിയുടെ രാജ്ഭവൻ സന്ദർശനം കലാപാന്തരീക്ഷത്തിലെ മഞ്ഞുരുക്കാനുള്ള നിർണ്ണായക നീക്കമായാണ് വിലയിരുത്തുന്നത്. രാജ്ഭവനിലെത്തിയ പിണറായി വിജയനെ ഗവർണർ രാജേന്ദ്ര അര്‍ലേക്കർ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. മൂന്നരക്ക് ശേഷം രാജ് ഭവനിലെത്തി മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയെന്നാണ് വിവരം.

സർക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താൻ കൂടിക്കാഴ്ചക്ക് സാധിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പുറത്തുവരാനുണ്ട്. കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിന്നിരുന്നത്. ഈ വിഷയങ്ങളിൽ എസ് എഫ് ഐയും ഡി വൈ എഫ് ഐയുമടക്കം തെരുവിൽ വലിയ പ്രക്ഷോഭങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ രാജ്ഭവൻ സന്ദർശനത്തിന് ശേഷം ഈ വിഷയങ്ങളിൽ എന്ത് സംഭവിക്കുമെന്നത് കണ്ടറിയണം.

More Stories from this section

family-dental
witywide