അമിത് ഷാ ഇന്ന് കേരളത്തില്‍; രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരണം; ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് , നേതൃസംഗമ ഉദ്ഘാടനങ്ങൾ നിർവ്വഹിക്കും

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രാത്രി 10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

നാളെ രാവിലെ 11 നാണ് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. ഇതിൻറെ ഭാഗമായി ചെമ്പകത്തൈയും അദ്ദേഹം നടും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ ജി മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും.

തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാര്‍ഡു തല നേതൃസംഗമം അമിത്ഷാ ഉദ്ഘാടനം ചെയ്യും. പതിനൊന്നരയ്ക്കാണ് പരിപാടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാര്‍ഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുന്നത്. മറ്റു ജില്ലകളിലെ വാര്‍ഡ് സമിതിയിലുള്ളവരും പഞ്ചായത്തു മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളടക്കം ഒന്നര ലക്ഷത്തോളം പേരാണ് ഓൺലൈനായി സമ്മേളനത്തില്‍ പങ്കെടുക്കുക .

More Stories from this section

family-dental
witywide