
കണ്ണൂര്‍ : വിവിധ പരിപാടികളുടെ ഭാഗമാകാന്‍ ഇന്നലെ രാത്രിയേടെ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച്ച വൈകുന്നേരം 4.30 ഓടെ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വീകരിച്ചത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം സ്വര്‍ണ്ണകുടം, നെയ്യമൃത്, പട്ടം, താലി തുടങ്ങിയ വഴിപാടുകളും നടത്തി. രാത്രി 7.15 ഓടെ അദ്ദേഹം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി.
അതേസമയം, തിരുവനന്തപുരത്ത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും കണക്കിന് വിമര്‍ശിച്ചിരുന്നു അദ്ദേഹം. 2026-ല്‍ ബി ജെ പി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ 11 വര്‍ഷമായി മോദി സര്‍ക്കാറിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളൊന്നും തെളിയിക്കാനായിട്ടില്ലെന്നും ബി ജെ പി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച വാര്‍ഡ് തല സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സി പി എം അണികളുടെയും, ബി ജെ പി നാടിന്റെ വികസനവുമാണ് ലക്ഷ്യമിടുന്നതെന്നും വികസിത കേരളത്തിനായി ബി ജെ പിയെ ജയിപ്പിക്കേണ്ട സമയമായെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുമെന്നും അമിത്ഷാ പറഞ്ഞു.