‘അമ്മ’ക്ക് മകൾ നേതൃത്വമേകുമോ? ജഗദീഷ് പിന്മാറി, ശ്വേതക്ക് സാധ്യതയേറുന്നു, ജനറൽ സെക്രട്ടറി മത്സരത്തിൽ നിന്ന് ബാബുരാജ് പിന്മാറി

കൊച്ചി: താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പില്‍ നടന്‍ ജഗദീഷ് മത്സരത്തില്‍ നിന്ന് പിന്‍മാറി. വനിത പ്രസിഡന്റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷിന്റെ പിന്‍മാറ്റം. മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരുമായി ആലോചിച്ചാണ് തീരുമാനം. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി നാല് മത്സരാര്‍ത്ഥികളാണുള്ളത്. ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് ആ മത്സരാര്‍ഥികള്‍. നടന്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ഇതിൽ തന്നെ ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവർ പത്രിക പിൻവലിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെയെങ്കിൽ ശ്വേതയും ദേവനും തമ്മിലാകും മത്സരം.

അതിനിടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക ബാബുരാജ് പിൻവലിച്ചു, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ തമ്മിലാകും മത്സരം. അമ്മ തെരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരനടക്കമുള്ളവർ ആവശ്യപ്പെട്ടിരിന്നു. ആരോപണ വിധേയന്‍ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരും എന്നതിനാലൊക്കെയാണ് ബാബുരാജ് ഇപ്പോൾ പിന്മാറിയത്.

Also Read

More Stories from this section

family-dental
witywide