എഎംഎംഎയുടെ പുതിയ ഭാരവാഹികൾക്ക് എട്ടിൻ്റെ പണി; കോടികളുടെ കുടിശ്ശിക, സ്റ്റേജ് ഷോകളിലടക്കം നികുതി വെട്ടിപ്പ്

കൊച്ചി: താരസംഘടന എഎംഎംഎയ്ക്ക് സംഘടനാതിരഞ്ഞെടുപ്പിനിടെ നികുതി ബാധ്യതാ കുരുക്ക്. അതിനാൽ തന്നെ തെരഞ്ഞെടുക്കുന്ന പുതിയ ഭാരവാഹികൾക്ക് കിട്ടുന്നത് എട്ടിൻ്റെ പണിയാണ്. അംഗത്വവിതരണത്തിലടക്കം കോടികളുടെ ജിഎസ്ടി കുടിശികയാണ് എഎംഎംഎയ്ക്കുള്ളത്. നടന്ന് പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്താൽ ആദ്യം പരിഹരിക്കേണ്ടി വരിക ഈ നികുതിക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കും.

2014 മുതലുള്ള സ്റ്റേജ് ഷോയും മറ്റും നടത്തിയതുമായി ബന്ധപ്പെട്ട് അടയ്‌ക്കേണ്ട ജിഎസ്ടി, ആദായനികുതി എന്നിവയിലാണ് കുടിശ്ശികയുള്ളത്. എട്ട് കോടിയോളം രൂപയുടെ നികുതിക്കുരുക്കാണ് ഇത്. ഇവ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ആഡ്‌ഹോക്ക് കമ്മിറ്റി ആയിരുന്നു ചുമതലയിൽ ഉണ്ടായിരുന്നതിനാൽ നിയമപ്രശ്നങ്ങൾ ഉയർന്നുവരികയും സാവകാശം തേടുകയുമായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്ന് സീനിയർ താരങ്ങൾ ഒരുമിച്ച് മാറിനിന്നതും മുതിർന്ന താരങ്ങളുടെ പിന്തുണ മുൻപത്തെപ്പോലെ സംഘടനയ്ക്ക് ഇല്ലാത്തതും പ്രതിസന്ധിയുടെ സൂചനയാണ് എന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide