റിട്ട. അധ്യാപിക അമ്മിണി ഡേവിഡ് ഡാളസിൽ നിര്യാതയായി

ഡാളസ്:  കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ് (85)  2024 ഡിസംബർ 28ന് ഡാളസിൽ വെച്ച് നിര്യാതയായി. കൊല്ലം ക്രേവൻ ഹൈസ്കൂളിലെ മുൻ ഗണിത ശാസ്ത്ര അധ്യാപികയായിരുന്നു.  വിരമിച്ച ശേഷം മക്കളോടൊപ്പം ദീർഘകാലമായി അമേരിക്കയിലായിരുന്നു. ഡാളസ് സയോൺ എ.ജി. സഭാംഗമായിരുന്നു പരേത. അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും, ISRO റിട്ടയേർഡ് ഫിനാൻസ് ഓഫീസറും ആയിരുന്ന പരേതനായ പാസ്റ്റർ സോളമൻ ഡേവിഡിൻ്റെ ഭാര്യയാണ്. 
ഭൗതിക ശരീരം ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ന്യൂയോർക് ഗേറ്റ് വേ ക്രിസ്ത്യൻ സെൻ്റർ (502 Central  Ave, Valley Stream, NY) മന്ദിരത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 4 ശനിയാഴ്ച രാവിലെ 8:30 മുതൽ  10:30 വരെ ഇതേ ആലയത്തിൽ നടന്ന ശേഷം  ന്യൂയോർക്ക് ഓൾ സെയിൻ്റ്സ് സെമിത്തേരിയിൽ (855 Middle Ave, Valley Stream, NY) ഭൗതിക ശരീരം സംസ്കരിക്കും.

മക്കൾ: ഡേവിഡ് ജോൺസൺ – ശാലിനി (ന്യൂയോർക്ക്),
ജോജി ജോസഫ് – സേവ്യർ (മെൽബൺ, ആസ്ട്രേലിയ),
ഡോ. ജിജി വർഗ്ഗീസ് – ജീമോൻ ( ഡാളസ്), സാമുവേൽ ഡേവിഡ് – ആഷ ( മെൽബൺ, ആസ്ട്രേലിയ). 

വാർത്ത: സാം മാത്യു, ഡാളസ്

Ammini David Kollam passed away

More Stories from this section

family-dental
witywide