
ന്യൂഡല്‍ഹി : ഫിലിപ്പീന്‍സില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സിലെ രണ്ടാമത്തെ വലിയ ദ്വീപായ മിന്ദനാവോയില്‍ ഇന്ത്യന്‍ സമയം 04:37 നാണ് ഭൂകമ്പമുണ്ടായത്. 105 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Tags:














