
ശ്രീനഗര്‍: രാജ്യത്തെയാകെ നടുക്കി ചൊവ്വാഴ്ച കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദസഞ്ചാരികളില്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ബീഹാര്‍ സ്വദേശിയായ മനീഷ് രഞ്ജനാണ് ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍വെച്ച് വെടിയേറ്റ് മരിച്ചത്.
ഹൈദരാബാദില്‍ നിയമിതനായ ഐബി ഉദ്യോഗസ്ഥന്‍ കുടുംബത്തോടൊപ്പം കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഭീകരാക്രമണം നടക്കുമ്പോള്‍ മനീഷും കുടുംബവും മറ്റ് വിനോദസഞ്ചാരികള്‍ക്കൊപ്പം ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലായിരുന്നു.