ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അനന്തു മടങ്ങുന്നു, കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് വഴിക്കടവ്… സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു

നിലമ്പൂര്‍: വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച പത്താം ക്ലാസുകാരന്‍ അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം ആദ്യം മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. കണ്ണീരോടെയാണ് സുഹൃത്തുക്കളും അധ്യാപകരും അനന്തുവിന് ആദരാഞ്ജലികള്‍ നേര്‍ന്നത്.

തുടര്‍ന്നാണ് കണ്ണീര്‍ക്കടലായ വീട്ടിലേക്ക് ചേതനയറ്റ് അനന്തു എത്തിയത്. വീട്ടിലെ പൊതുദര്‍ശനം ഉടന്‍ പൂര്‍ത്തിയാകും. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അകാലത്തില്‍ അനന്തു മടങ്ങുമ്പോള്‍ ഒരു നാടൊന്നാകെ കണ്ണീരണിയുകയാണ്.

മൃഗവേട്ടക്കാരന്‍ ഒരുക്കിയ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റാണ് അനന്തു മരിച്ചതെന്ന് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മുഖ്യ പ്രതിയായ വിനീഷിനെ അറസ്റ്റ് ചെയ്തു.

അതേസമയം, അനന്തുവിന്റെ മരണം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഷോക്കേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ട് കമ്പി വയറില്‍ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വയറില്‍ 3 പാടുകളുണ്ട്. അതില്‍ ഒരെണ്ണം ആഴത്തിലുള്ളതാണ്. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നുമില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

Also Read

More Stories from this section

family-dental
witywide