ആൻസിമോൾ സി. ജേക്കബ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോര്‍ക്ക്: കാന്‍സാസ് റെഡീമര്‍ സി.എസ്.ഐ. ചര്‍ച്ച് മുന്‍ വികാരിയും പൊന്‍കുന്നം ചേരിയില്‍ കുടുംബാംഗവുമായ റവ. ജേക്കബ് സി. ഫിലിപ്പിന്റെ ഭാര്യ ആന്‍സിമോള്‍ സി. ജേക്കബ് (72) ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ അന്തരിച്ചു. കോട്ടയം കഞ്ഞിക്കുഴി കണിയാംകുളം പരേതനായ കെ.കെ. കുരുവിളയുടെയും സാറാമ്മ കുരുവിളയുടെയും മകളാണ്. ഓള്‍ ഇന്ത്യ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടന്റ് ആയി 2013 ല്‍ മുംബയില്‍ നിന്ന് വിരമിച്ചു.

മക്കള്‍: നുബു ഫിലിപ്പ് ജേക്കബ്, നുജൂ കുരുവിള ജേക്കബ്, നിട്ടു മാത്യു ജേക്കബ്
മരുമക്കള്‍: എലിസബേത്ത് ജേക്കബ്, ഫ്രെനി ഡയാന ജേക്കബ്, അനു മറിയാമ്മ ഈശോ
കൊച്ചുമക്കള്‍: ജെയ്ഡന്‍ ഫിലിപ്പ് ജേക്കബ്, ഇലിയാന ആന്‍ ജേക്കബ്, ജെസീക്ക ആന്‍ ജേക്കബ്, ആഷര്‍ മാത്യു ജേക്കബ്, അമീലിയാ ആന്‍സി ജേക്കബ്, ഇസബെല്‍ ലിലി ജേക്കബ്, മലാക്കി ഈശോ ജേക്കബ്.

സഹോദരര്‍: ഷാജന്‍ കുരുവിള, ഷീല മാത്യു, സുനുമോള്‍ തോമസ് ജോണ്‍

പൊതുദര്‍ശനം: ജുലൈ 2 ബുധന്‍ വൈകിട്ട് 5 മുതല്‍ 9 വരെ ബ്രാഞ്ച് ഫ്യുണറല്‍ ഹൊം ഓഫ് കൊമാക്ക്, 2115 ജെറിക്കൊ റ്റേണ്‍പൈക്ക്, കൊമ്മാക്ക്, ന്യു യോര്‍ക്ക്-11725- ല്‍

സംസ്‌കാര ശുശൂഷ: ജുലൈ 3 വ്യാഴം രാവിലെ 9 ന് സി.എസ്. ഐ. മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക്. വേദി: ശാലേം മാര്‍ത്തോമ്മാ ചര്‍ച്ച് , 45 നോര്‍ത്ത് സര്‍വീസ് റോഡ് , ഡിക്സ് ഹില്‍സ്, ന്യൂയോര്‍ക്ക്-11747

More Stories from this section

family-dental
witywide