
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ സൊഫ്‌റാന്‍ മംദാനിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ക്യൂമോയുടെ ഈ നീക്കം. ഇത് നവംബറിലെ പൊതു തിരഞ്ഞെടുപ്പിനെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നയിക്കും.
”ഈ നഗരത്തിന് എന്റെ സേവനം ആവശ്യമാണ്. പ്രൈമറിയിലെ ഫലം പാര്‍ട്ടിയുടെ അഭിപ്രായം മാത്രമാണ്, ന്യൂയോര്‍ക്കിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായമല്ല. സ്വതന്ത്രനായി മത്സരിക്കുന്നതിലൂടെ, പാര്‍ട്ടി അതിരുകള്‍ക്കപ്പുറം എല്ലാ ന്യൂയോര്‍ക്കുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയും.” ക്യൂമോ പറഞ്ഞു.
ശക്തനായ എതിരാളിയായി കണക്കാക്കപ്പെട്ടിരുന്ന ക്യൂമോയുടെ തോല്‍വി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല, പ്രൈമറിയില്‍ മംദാനിയുടെ അപ്രതീക്ഷിത വിജയം ന്യൂയോര്‍ക്കിലെ രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിക്കുകയും ചെയ്തിരുന്നു.












