കൊച്ചി: അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോണിന്റെ വിവാഹം നിശ്ചയിച്ചു. കാലടി മാണിക്യമംഗലം സ്വദേശിയും ഇന്റീരിയർ ഡിസൈനറായ യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ മനസമ്മത ചടങ്ങും ഒക്ടോബർ 29-ന് അങ്കമാലി ബസിലിക്ക പള്ളിയിൽ വിവാഹവും നടക്കും. ഇന്ന് വധുവിന്റെ വീട്ടിൽ നടന്ന വിവാഹ ഉറപ്പിക്കൽ ചടങ്ങിന് ശേഷം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും ലിപ്‌സിയുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ലളിതമായി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക. റോജി എം. ജോൺ, അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യുവനേതാവ് എന്ന നിലയിൽ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനാണ്. വിവാഹനിശ്ചയ വാർത്ത പുറത്തുവന്നതോടെ നിരവധി പ്രവർത്തകരും അനുയായികളും റോജിക്കും ലിപ്‌സിക്കും ആശംസകൾ നേർന്നു.
Tags:













