സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് യെമന്‍ തടഞ്ഞുവെച്ച മലയാളിയെ മോചിപ്പിച്ചു, ആശ്വാസത്തിൽ ആലപ്പുഴയിലെ കുടുംബം

ന്യൂഡൽഹി: യെമന്‍ തടഞ്ഞുവച്ച ആലപ്പുഴ കായംകുളം സ്വദേശി അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചതായി റിപ്പോർട്ട്. സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്കു കപ്പലിലെ അംഗമായിരുന്നു അനിൽകുമാർ. 25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. മൂന്നുപേർ ആക്രമണത്തിനിടെ മരിച്ചു. ഒരാൾക്ക് മാരകമായി മുറിവേറ്റു. 21 പേർ കടലിൽച്ചാടി. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി ഉൾപ്പെടെ 10 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. അനിലിനെ രക്ഷിക്കാനായിരുന്നില്ല. തുടർന്നാണ് യെമൻ തടഞ്ഞുവെച്ചത്.

മോചനത്തിനു വേണ്ടിയുള്ള ഇടപടലിന് ഒമാന് ഇന്ത്യ നന്ദി അറിയിച്ചു. കപ്പലിലെ മറ്റ് 10 പേരെയും മോചിപ്പിച്ചിരുന്നു. മസ്കത്തിലെത്തിയ അനിൽകുമാർ ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. യെമനിൽ ഇന്ത്യയ്ക്ക് എംബസിയില്ലാത്തതിനാൽ സൗദിയിലെ എംബസിക്കായിരുന്നു ചുമതല.

Anilkumar Raveendran, who was detained by Yemen on charges of violating maritime restrictions, has been released

More Stories from this section

family-dental
witywide