
ഷിക്കാഗോ: കഴിഞ്ഞ ദിവസം ഷിക്കാഗോയിൽ നിര്യാതയായ അന്നമ്മ തൊടുകയിലിൻ്റെ (78) പൊതുദർശനം ഇന്ന് (ഡിസംബർ 16) നടക്കും. നാളെ ആയിരിക്കും സംസ്ക്കാരം നടക്കുക. മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലാണ് ചടങ്ങുകൾ നടക്കുക.
നാളെ വൈകുന്നേരം 5 മണി മുതൽ 9 മണി വരെ പൊതുദർശനവും പ്രാർത്ഥനാശുശ്രൂഷകളും. ഡിസംബർ 17 ന് ബുധനാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാശുശ്രൂഷകൾക്കും ശേഷം നൈൽസിലുള്ള മേരിഹിൽ കാത്തലിക്ക് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
കൈപ്പുഴ പരേതനായ തൊടുകയിൽ ലൂക്കോസിന്റെ ഭാര്യയാണ് അന്നമ്മ. കുമരകം തൊട്ടിച്ചിറയിൽ റ്റി.കെ. ജോണിൻ്റേയും അന്നമ്മയുടേയും മകളാണ്.
മക്കൾ: ജോസ്മോൻ & സുനു തൊടുകയിൽ (ഷിക്കാഗോ), ജോമോൻ & ബിനു തൊടുകയിൽ (ഷിക്കാഗോ), ജെയ്മോൻ & റോഷ്നി തൊടുകയിൽ (ഷിക്കാഗോ), അനിത & ലൂക്കാ ചവറാട്ട് (ഷിക്കാഗോ), റ്റീന & സാജു കൂപ്ലിക്കാട്ട് (സാൻഹൊസെ), നീത & അബി കീപ്പാറ (ഷിക്കാഗോ).
കൊച്ചുമക്കൾ: ലിബിൻ, ജെസ്ലിൻ, എബിൻ, സോന, അലീന, ജസ്റ്റിൻ, ജിനോ, ആൽവിൻ, ജെയ്‌സൺ (തൊടുകയിൽ), മെൽവിൻ ചവറാട്ട്, റ്റാനിയ, സാനിയ (കൂപ്ലിക്കാട്ട്), ആബേൽ, നിയ, നിയോണ (കീപ്പാറ).
സഹോദരങ്ങൾ: കുര്യൻ & സുജ തൊട്ടിച്ചിറയിൽ (ഷിക്കാഗോ), മേഴ്‌സി & പരേതനായ മാണി ഉതിരക്കല്ലുങ്കൽ (ഷിക്കാഗോ), എൽസമ്മ & ബാബു കണ്ണാരത്തിൽ (ഷിക്കാഗോ), ലിസി & വാറുണ്ണി പാത്താടൻ (ഷിക്കാഗോ).















