യുഎസ് മിലിട്ടറിക്ക് സഹായഹസ്തവുമായി അജ്ഞാതൻ; സൈനികർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ 130 മില്യൺ ഡോളർ സംഭാവന നൽകി

യുഎസ് മിലിട്ടറിക്ക് സഹായഹസ്തവുമായി അജ്ഞാതൻ. സൈനികർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ യുഎസ് മിലിട്ടറിക്ക് 130 മില്യൺ ഡോളർ അജ്ഞാതൻ സംഭാവന നൽകി. മൂന്ന് ആഴ്ചയിൽ കൂടുതലായി തുടരുന്ന സർക്കാർ അടച്ചു പൂട്ടലിനെ തുടർന്ന് സൈനികരുടെ വേതനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ഒരാൾ സഹായവുമായി എത്തിയത്. സഹായം സ്വീകരിച്ചതോടെ സർക്കാരിൻറെ ധാർമികത സംബന്ധിച്ച് പുതിയ വിവാദത്തിന് തുടക്കമാവുകയും ചെയ്തു.

1.32മില്യൺ സൈനിക ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് ഇത് സഹായിക്കും എന്നാണ് പ്രസിഡൻറ് ഡൊണാൾ ട്രംപ് വ്യക്തമാക്കുന്നത്. യുഎസ് പൗരനും തൻറെ വലിയ പിന്തുണക്കാരൻ ആണ് ഇയാൾ എന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്തു. സെറ്റിൽ ധനബിൽ അംഗീകരിക്കാതെ വന്നതോടെ സർക്കാർ അടച്ചുപൂട്ടിലിലാണ് ട്രംപ് ഭരണകൂടം. സർക്കാർ അടച്ചു പൂട്ടൽ പൂട്ടൽ 25 ദിവസം പിന്നിട്ടതോടെ യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം ഏറിയ സർക്കാർ അടച്ചു പൂട്ടൽ കാലഘട്ടങ്ങളിൽ ഒന്നായി ഇതു മാറിയിട്ടുണ്ട്.

10000 യുഎസ് ഡോളറിന് മുകളിലുള്ള എല്ലാ സംഭാവനകളും ദാതാവ് ഏതെങ്കിലും തരത്തിലുള്ള നിയമനടപടി നേരിടുന്നുണ്ടോ,അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടോ,വകുപ്പിന്റെ മറ്റു വിഷയങ്ങളിൽ ഇടപെടുന്നുണ്ടോ തുടങ്ങിയവയെല്ലാം പരിശോധിക്കും. അമേരിക്കൻ പൗരൻ അല്ലാത്ത ഒരാളാണ് ദാതാവ് എങ്കിൽ കൂടുതൽ പരിശോധനയും ആവശ്യമായിവരും.

പെന്റഗൺ സാധാരണയായി പണം സ്വീകരിക്കുന്നത് സ്കൂളുകൾ ആശുപത്രികൾ ലൈബ്രറികൾ മ്യൂസിയങ്ങൾ തുടങ്ങിയ പ്രൊജക്ടുകൾക്ക് വേണ്ടി ആണ്. ശമ്പളാനുകൂല്യങ്ങൾ നൽകുന്നതിന് പണം സ്വീകരിക്കുന്നത് അസാധാരണമാണ്. അജ്ഞാതമായ പണം സ്വീകരിച്ച് സൈനിക ചെലവ് നടത്തുന്നത് അസുഖകരമായ ചോദ്യം ഉയർത്തുന്നതായി ഡൊമോക്രാറ്റ് സെനറ്റ്’ അംഗം ക്രിസ് കൂൺസ് പറഞ്ഞു. വിദേശ ശക്തികൾ സൈന്യത്തെ വിലക്ക് വാങ്ങുന്ന പ്രതിസന്ധിയിലാണോ എന്നും അദ്ദേഹ കൂട്ടിച്ചേർത്തു.

Anonymous person lends helping hand to US military; donates $130 million to pay soldiers’ salaries and benefits

More Stories from this section

family-dental
witywide