മുംബൈ: മുബൈയിൽ ചാവേർ ആക്രമണ ഭീഷണി. മുബൈയിലെ ട്രാഫിക് പോലീസിന്റെ ഹെൽപ് ലൈനിലേക്കാണ് ഭീഷണി സന്ദേശം വന്നത്. നഗരത്തിൽ 34 ചാവേറുകൾ മനഷ്യ ബോംബുകളായി സജ്ജമാണെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു. ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ലഷ്കർ ഇ ജിഹാദി എന്ന സംഘടനയാണ് ഭീഷണി മുഴക്കിയതെന്നാണ് പോലീസ് പറയുന്നത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ചതായും പോലീസ് വ്യക്തമാക്കി.
14 പാകിസ്ഥാനി ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി ഭീഷണി സന്ദേശത്തിൽ പറയുന്നു. 34 കാറുകൾ ഉപയോഗിച്ച് മനുഷ്യബോംബുകൾ 400 ഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.















