വീണ്ടും മേഘവിസ്ഫോടനം; ഉത്തരാഖണ്ഡിൽ നിരവധി പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും തകർന്നു

റാഞ്ചി: വീണ്ടും ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായതായി എന്ന് റിപ്പോർട്ടുകൾ. തരാലിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.

ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. ഇന്ന് ഉച്ചവരെ ഈ മുന്നറിയിപ്പ് നിലനിൽക്കേയാണ് ചമോലിയിൽ ദുരന്തമുണ്ടായത്. മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide