ഗ്രേറ്റ തന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ ഗാസയിലേക്കു പുറപ്പെട്ട ബോട്ടിനുനേരെ വീണ്ടും ഡ്രോണ്‍ ആക്രമണം, എല്ലാവരും സുരക്ഷിതര്‍

ന്യൂഡല്‍ഹി : സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ തന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ ഗാസയിലേക്കു സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ ഫ്‌ലോറ്റില്ല സംഘത്തിലെ ബോട്ടിനുനേരെ രണ്ടാം വട്ടവും ഡ്രോണ്‍ ആക്രമണമുണ്ടായി. തുനീസിയ തീരത്തുവെച്ചാണ് ആക്രമണമുണ്ടായത്. എല്ലാവരും സുരക്ഷിതരാണെന്നു സംഘാടകര്‍ പറഞ്ഞു. തീപടര്‍ന്ന ബോട്ടിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം മറ്റൊരു ബോട്ടിനു നേരെയും സമാനമായ ആക്രമണമുണ്ടായിരുന്നു. 2 ഡസനിലേറെ ബോട്ടുകളടങ്ങിയ ഫ്‌ലോറ്റില്ല സംഘം ബാര്‍സിലോനയില്‍നിന്ന് ഈ മാസം ആദ്യമാണ് പുറപ്പെട്ടത്. കപ്പലുകള്‍ ഞായറാഴ്ചയാണ് ടുണീഷ്യയില്‍ എത്തിയത്.

More Stories from this section

family-dental
witywide