ഈ കണ്ണീരിന് ഒരു അറുതിയില്ലേ! കാട്ടാന ആക്രമണത്തിൽ കേരളത്തിൽ വീണ്ടുമൊരു ജീവൻ കൂടി നഷ്ടം, സോഫിയയുടെ മരണത്തിൽ പ്രതിഷേധം ശക്തം

ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടുമൊരു ജീവൻ കൂടി നഷ്ടം. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെ ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് സംഭവം.

ഈ പ്രദേശത്തുള്ളവര്‍ വെള്ളം എടുക്കുന്നത് വനമേഖലയോട് ചേര്‍ന്നുള്ള ജലസ്രോതസ്സില്‍ നിന്നാണ്. അത്തരത്തില്‍ വെള്ളം എടുക്കാന്‍ പോയപ്പോഴാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്. സോഫിയയുടെ മരണത്തിൽ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. കളക്ടർ എത്താതെ സോഫിയയുടെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

More Stories from this section

family-dental
witywide