ദക്ഷിണാഫ്രിക്കയിൽ വീണ്ടും കൂട്ടവെടിവയ്പ്പ് ; 9 പേർ കൊല്ലപ്പെട്ടു, അക്രമം നടത്തിയ പന്ത്രണ്ടോളം തോക്കുധാരികൾ രക്ഷപെട്ടു

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ തോക്കുധാരികൾ നടത്തിയ കൂട്ട വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു. ജൊഹാനസ്ബർഗിന് സമീപമുള്ള ബെക്കേഴ്സ്ഡാൽ (Bekkersdal) ടൗൺഷിപ്പിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെടിവെപ്പിൽ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മദ്യശാലയ്ക്ക് പുറത്തുണ്ടായിരുന്ന ഒരു ഓൺലൈൻ ടാക്സി ഡ്രൈവറും ഉൾപ്പെടുന്നു. പരിക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏകദേശം 12 ഓളം വരുന്ന തോക്കുധാരികൾ രണ്ട് വാഹനങ്ങളിലായെത്തിയാണ് ഒരു മദ്യശാലയ്ക്ക് നേരെയും തെരുവിലുണ്ടായിരുന്നവർക്ക് നേരെയും തുടരെത്തുടരെ വെടിയുതിർത്തത്.

ആക്രമണം നടന്ന സ്ഥലം ജൊഹാനസ്ബർഗിൽ നിന്ന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള സ്വർണ്ണ ഖനന മേഖലയാണ്. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. അക്രമികൾക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ഈ മാസം 6-ന് പ്രിട്ടോറിയക്ക് സമീപമുള്ള സൗൾസ്‌വില്ലിൽ നടന്ന സമാനമായ മറ്റൊരു കൂട്ട വെടിവെപ്പിൽ ഒരു കുട്ടിയടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയിലെ നിരവധി ആളുകൾക്ക് വ്യക്തിഗത സംരക്ഷണത്തിനായി ലൈസൻസുള്ള തോക്കുകൾ ഉണ്ട്, എന്നാൽ താരതമ്യേന കർശനമായ ഉടമസ്ഥാവകാശ നിയമങ്ങൾ ഉണ്ടായിരുന്നിട്ടും കൂടുതൽ നിയമവിരുദ്ധ തോക്കുകൾ പ്രചാരത്തിലുണ്ട്. പൊലീസ് ഡാറ്റ പ്രകാരം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഓരോ ദിവസവും ശരാശരി 63 പേർ കൊല്ലപ്പെടുന്നുണ്ട്.

Another mass shooting in South Africa; 9 people killed, about a dozen gunmen who carried out the violence escaped

More Stories from this section

family-dental
witywide