
ന്യൂഡല്‍ഹി : റഷ്യയുടെ കാംചത്കയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇതിന് പിന്നാലെ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തീരത്തു താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച റഷ്യയെ പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പവുമായി ഇന്നത്തെ ഭൂകമ്പത്തിന് ബന്ധമുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. റഷ്യയിലെ കാംചത്കയില്‍ 600 വര്‍ഷത്തിനിടെ ആദ്യമായി ഒരു അഗ്നിപര്‍വ്വത സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനും കഴിഞ്ഞ ആഴ്ചയിലെ ഭൂകമ്പവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഏതാനും ആഴ്ചകളില്‍ ഈ മേഖലയില്‍ ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.