പഹൽഗാം അക്രമണം; ഒരു ഭീകരന്റെ പാക് അധീന കശ്‌മീരിലെ വീട് തകർത്തു

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയ ഇന്ത്യൻ സുരക്ഷാസേന പഹൽഗാം അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഒരു ഭീകരന്റെ വീടുകൂടി തകർത്തു. ഭീകരൻ ഫാറൂഖ് അഹ്മദ് തട്‌വയുടെ പാക് അധീന കശ്‌മീരിലെ കുപ്‌വാര , കലറൂസ് പ്രദേശത്തുള്ള വീടാണ് തകർത്തത്.

ഇതോടെ സുരക്ഷാസേന തകർത്ത ഭീകരരുടെ വീടുകളുടെ എണ്ണം എട്ടായി. പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ വീടുകൾ കഴിഞ്ഞ വ്യാഴാഴ്‌ചയും അഞ്ച് പേരുടെ വീടുകൾ വെള്ളിയാഴ്‌ചയും തകർത്തിരുന്നു. ഇന്നലെ നടത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലഷ്കറെ ത്വയ്ബ കമാൻഡർമാർ ഉൾപ്പെടെ ഭീകരരുടെ ഷോപ്പിയാൻ, കുൽഗാം, പുൽവാമ ജില്ലകളിലുള്ള വീടുകളാണ് സുരക്ഷാ സേന വെള്ളിയാഴ്‌ച തകർത്തത്. ഷോപ്പിയാനിലെ ചോതിപോര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലഷ്‌കർ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടേയുടെ വീട് തകർത്തതിൽ ഉൾപ്പെടുന്നു.

Another Terrorist’s House Bombed in PoK