
ഗൂഡല്ലൂര്‍: മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന ആക്രമണം. തമിഴ്‌നാട് ഗൂഡല്ലൂര്‍ ന്യൂഹോപ്പ് എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. 63കാരനായ മണിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ പിന്നില്‍ നിന്ന് എത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. മണിയെ ആന എടുത്തെറിയുകയും ഉടന്‍ മരണം സംഭവിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ പ്രദേശത്ത് വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ആളാണ് മണി. രോഷാകുലരായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ മൃതദേഹവുമായി ശക്തമായ പ്രതിഷേധം ഉയർത്തി.