
ഡൽഹി: ഇന്ത്യൻ വംശജയായ പ്രൊഫസറുടെ ഒ സി ഐ കാർഡ് റദ്ദാക്കി. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ സർവകലാശാലയിലെ പ്രൊഫസറായ നിതാഷാ കൗളിന്‍റെ ഒ സി ഐ കാർഡാണ് ഇന്ത്യ റദ്ദാക്കിയത്. ഇന്ത്യാ വിരുദ്ധ നീക്കങ്ങളെത്തുടർന്നാണ് നടപടിയെന്ന് അറിയിപ്പ് ലഭിച്ചെന്ന് നിതാഷാ കൗൾ വ്യക്തമാക്കി. വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്ക് നൽകുന്ന ഒ സി ഐ കാർഡാണ് റദ്ദാക്കിയത്. വെസ്റ്റ്‍മിൻസ്റ്റർ സർവകലാശാലയിലെ പൊളിറ്റിക്സ് & ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ പ്രൊഫസറാണ് നിതാഷ.











