മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം – പുതിയ ആവശ്യവുമായി രാഹുൽ കോടതിയിൽ

തിരുവനന്തപുരം: ലൈംഗിക പീഡനവും നിര്‍ബന്ധിത ഗര്‍ഭഛിദ്ര ആരോപണവുമടക്കം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കുക. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. സ്വകാര്യത കണക്കിലെടുത്ത് ഹര്‍ജിക്ക് രഹസ്യ സ്വഭാവം വേണമെന്ന് രാഹുലിന്റെ ആവശ്യം.

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും രാഹുലിനെ ഇതുവരെ പൊലീസ് അറസ്റ്റുചെയ്തിട്ടില്ല. ജാമ്യാപേക്ഷയില്‍ വിധി വന്നശേഷം അറസ്റ്റുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാമെന്നായിരുന്നു പൊലീസിന്റെ മുന്‍ നിലപാട്. എന്നാല്‍, ഇപ്പോള്‍ ഒളിവിലുള്ള രാഹുലിനായി പൊലീസ് വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും പരിശോധന നടത്തുന്നുണ്ട്.

അതേസമയം, തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്‌ലാറ്റുകളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും പീഡിപ്പിച്ചെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട 4 വകുപ്പുകളും മൊഴിയുടെ അടിസ്ഥാനത്തില്‍ അതുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയാണ് കേസ്.

Anticipatory bail plea should be considered in a closed room, Rahul Mamkootathil.

More Stories from this section

family-dental
witywide