
മലപ്പുറം : ഇടതിനോട് ഉടക്കി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി.വി.അന്‍വര്‍, നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കുമെന്നു അഭ്യൂഹം. തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാജിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാനാണ് വാര്‍ത്താസമ്മേളനം എന്നും സൂചനയുണ്ട്.
സമൂഹമാധ്യമത്തില്‍ അന്‍വര്‍ പങ്കുവെച്ച കുറിപ്പ്
”വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാന്‍ 13ന് രാവിലെ 9.30ന് തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനം സംഘടിപ്പിക്കുന്നു. എല്ലാ മാധ്യമ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു”.
കഴിഞ്ഞ ദിവസമാണു മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് അന്‍വര്‍ ചുവടുമാറ്റം നടത്തിയത്. സ്വതന്ത്രനായി ജയിച്ച അന്‍വര്‍ തൃണമൂലില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കമെന്നും വിലയിരുത്തലുണ്ട്.