
കാലിഫോർണിയ: ലോകത്തിലെ എല്ലാ കണ്ണും കാതും ഇനി കാലിഫോർണിയയിലേക്ക്. നീണ്ട കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ന് (സെപ്റ്റംബർ 9) ഇന്ത്യൻ സമയം രാത്രി 10:30ന് പുറത്തിറങ്ങും.യുഎസിലെ കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ ആണ് “Awe Dropping” എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി നടക്കുക. ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ്, പുതിയ സ്‌മാര്‍ട്ട്‌വാച്ചുകള്‍, എയര്‍പോഡ്‌സ്, മറ്റ് ഡിവൈസുകള്‍ എന്നിവയാണ് ആപ്പിള്‍ ഇന്ന് പുറത്തിറക്കുക എന്ന് ബ്ലൂംബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ പറയുന്നു.
ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നിവയാണ് അടുത്ത തലമുറ ഐഫോണ്‍ ലൈനപ്പില്‍ അവതരിക്കുക. ഇവയില്‍ ഐഫോണ്‍ 17 എയര്‍ പുത്തന്‍ മോഡലും ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണുമായിരിക്കും. ഇവയ്‌ക്ക് പുറമെ ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്ഇ, എയര്‍പോഡ്‌സ് പ്രോ 3, ഐപാഡ് പ്രോ, വിഷന്‍ പ്രോ, ആപ്പിള്‍ ടിവി, ഹോംപാഡ് മിനി എന്നിവയും “Awe Dropping”-ല്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 ലോഞ്ചിന്റെ ലൈവ് സ്ട്രീമിൽ ട്യൂൺ ചെയ്യാൻ ആപ്പിൾ ഡോട്ട് കോം, ആപ്പിൾ ടിവി ആപ്പ് അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ സന്ദർശിക്കാം.