
പുണെ : ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോര്‍ ഉടന്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച് ആപ്പിള്‍. പുണെയിലെ കൊറേഗാവ് പാര്‍ക്കിലെ പുതിയ സ്റ്റോര്‍ സെപ്റ്റംബര്‍ നാലിനാണ് തുറക്കുക. 1000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തിലാണ് പുണെയിലെ സ്റ്റോര്‍ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ ഹെബ്ബാലില്‍ മൂന്നാമത്തെ സ്റ്റോര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് നാലാം സ്റ്റോറിനെക്കുറിച്ച് കമ്പനി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ബെംഗളൂരുവിലെ ബെല്ലാരി റോഡിലുള്ള ഫീനിക്സ് മാളിനാണ് മൂന്നാമത്തെ ആപ്പിള്‍ സ്റ്റോര്‍. സെപ്റ്റംബര്‍ രണ്ടിനാണ് ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസിന്റെ അവതരണ പരിപാടി നടക്കുന്നതിന് മുന്നോടിയായി പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം.
Tags: