
കാത്തിരിപ്പുകൾക്കൊടുവിൽ ആപ്പിളിൻ്റെ പുതിയ ഐഫോൺ 17 സീരീസ് ഏതാനും മാസങ്ങൾക്കുള്ളിൽ എത്താൻ പോകുകയാണ്. ഐഫോൺ നിരയിലെ പുതിയ ഫീച്ചറുകളുംഅൾട്രാ-തിൻ മോഡലുമായ ഈ സീരിസിനെ കുറിച്ച് കഴിഞ്ഞ ഒരു വർഷമായി പലതരം റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. എന്നാൽ , അപ്പോഴെല്ലാം നമുക്ക് ഇതിനെ കുറിച്ച് അറിയാത്ത ആകാംഷയുണർത്തുന്ന ഒത്തിരി വിശേഷങ്ങളുണ്ട്.
സുപ്രധാന വിവരങ്ങൾ തരുന്ന വെയ്‌ബോ ഫിക്സഡ് ഫോക്കസ് ഡിജിറ്റൽ, ഐഫോൺ 17 സീരിസിനെ കുറിച്ച് നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത ചുരുക്കം ചില കാര്യങ്ങളിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാർക്കറ്റിംഗ് മെറ്റീരിയലുകളിലും പരസ്യങ്ങളിലും ഫീച്ചർ ചെയ്യുന്ന പ്രധാന പുതിയ നിറമായ ഇളം നീല നിറം ഇപ്രാവശ്യം ആപ്പിൾ സമ്മാനിക്കുമെന്നാണ് പറയുന്നത്.
ഐ ഫോൺ 17 സീരിസിൽ പ്രതീക്ഷിക്കുന്നവ – ഐഫോൺ 17: 8 ജിബി മെമ്മറിയുള്ള എ19. ഐഫോൺ 17 എയർ: 5-കോർ ജിപിയുവും 12 ജിബി റാമും ഉള്ള എ19 പ്രോ. ഐഫോൺ 17 പ്രോയും പ്രോ മാക്സും: 6-കോർ ജിപിയുവും 12 ജിബി റാമും ഉള്ള എ19 പ്രോ. ഐഫോൺ 17 എയറിന് പ്രോ ചിപ്പ് ലഭിച്ചേക്കാമെന്ന് ഞങ്ങൾ അറിഞ്ഞതെങ്കിലും മറ്റ് വിവരങ്ങൾ പുറത്ത് വിടുന്നവർ ഇത് സ്ഥിരീകരിക്കുമോ എന്ന് അറിയില്ല. കൂടാതെ ആപ്പിൾ ഈ സീരീസ് പുറത്തിറക്കുന്നതുവരെ ഞങ്ങൾക്ക് ഉറപ്പില്ലെന്നും വെയ്‌ബോ ഫിക്സഡ് ഫോക്കസ് ഡിജിറ്റൽ പറയുന്നു.