
ന്യൂയോർക്ക്: ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റ് സിരി ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നുവെന്ന കേസിൽ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) കൊടുത്ത് കേസ് ഒത്തുതീർക്കാനൊരുങ്ങി ആപ്പിൾ. ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ അനുമതിയില്ലാതെ ആപ്പിൾ ചോർത്തുന്നു എന്നായിരുന്നു ആരോപണം.
സിരി റെക്കോഡ് ചെയ്ത സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കുവെച്ചുവെന്നും ആരോപണമുണ്ട്. യുഎസ് കാലിഫോർണിയയിലെ കോടതിയിലായിരുന്നു കേസ് വാദിച്ചത്. ചില സമയങ്ങളിൽ നിർദേശമില്ലാതെ തന്നെ സിരി സ്വയം ആക്ടീവാകുകയും ശബ്ദങ്ങളും സംഭാഷണങ്ങളും നിരീക്ഷിക്കുകയും പരസ്യ ദാതാക്കൾക്ക് നൽകുന്നുവെന്നുമായിരുന്നു ആരോപണം.
2014 സെപ്തംബർ, 17 മുതൽ 2024 ഡിസംബർ 31 വരെ ആപ്പിളിന്റെ വെർച്വൽ അസിസ്റ്റ് ഉള്ള ഉപകരണങ്ങൾ ഉപയോഗിച്ചവർക്ക് ഓരോരുത്തർക്കും 20 ഡോളർ വെച്ചാണ് ആപ്പിൾ നൽകുക.
കേസിൽ വാദിച്ച അഭിഭാഷകർ ഒത്തുതീർപ്പ് തുകയിൽ നിന്ന് 28.5 മില്യൺ ഡോളർ ഫീസായും, മറ്റു ചെലവുകൾക്കായി 1.1 മില്യൺ ഡോളറും ആവശ്യപ്പെടും.
apples siri eavesdropping case apple settle with 95mn dollar