കല്‍ദായ സഭയുടെ ആര്‍ച്ച്ബിഷപ്പ് ഡോ. മാര്‍ അപ്രേമിന് വിട, അന്ത്യം 85-ാം വയസ്സില്‍

തൃശൂര്‍: കല്‍ദായ സഭയുടെ ആര്‍ച്ച്ബിഷപ്പ് ഡോ. മാര്‍ അപ്രേം വിടവാങ്ങി. 85 വയസ്സായിരുന്നു. കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം സേവനമനുഷ്ഠിച്ചു ഡോ. മാര്‍ അപ്രേം പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. 1968ല്‍ ബാഗ്ദാദില്‍ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. തൃശൂര്‍ ആയിരുന്നു സഭയുടെ ആസ്ഥാനം.

ഇരുപത്തിയെട്ടാം വയസിലാണ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയായത്. പിന്നീടിങ്ങോട്ട് അരനൂറ്റാണ്ടിലേറെ സഭയെ നയിച്ചു. പൊതുസമൂഹത്തില്‍ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയന്‍ കൂടിയായിരുന്നു മാര്‍ അപ്രേം. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്‌കാരം.

More Stories from this section

family-dental
witywide