ശശി തരൂരും കോൺഗ്രസും അകലുന്നുവോ? തന്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവേറെയെന്ന് ശശി തരൂർ

കോൺഗ്രസുമായി നിരന്തരം ഇടഞ്ഞു കൊണ്ടിരിക്കുന്ന ശശി തരൂർ കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി വീണ്ടും രംഗത്ത്. തന്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവേറെയെന്ന വിമർശന എക്സ് പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചു.

രണ്ട് ആശയ ധാരകളെ ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കാത്തത് കോൺഗ്രസിന്റെ കഴിവുകേടെന്നും പോസ്റ്റിൽ പറയുന്നു. ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നമെന്ന് തരൂർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

അതേസമയം, രാഹുൽ ഗാന്ധി രണ്ട് ദിവസം മുമ്പ് വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നിരുന്നു. പാർട്ടിയുടെ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് തരൂർ ആവർത്തിക്കുന്നതിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്.

Are Shashi Tharoor and Congress drifting apart? Shashi Tharoor says his and Rahul Gandhi’s ideologies are different

More Stories from this section

family-dental
witywide