ട്രംപ് – ഇന്ത്യ ബന്ധം മെച്ചപ്പെടുന്നോ? യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ വർധന

ന്യൂഡൽഹി: ഇന്ത്യ- ട്രംപ് ബന്ധം മഞ്ഞുരുകിലിൻ്റെ വക്കിലെന്ന് സൂചന. യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയിൽ വർധനവ് രേഖപ്പെടുത്തി. എണ്ണയുടെ ഇറക്കുമതി 2022 മുതലുള്ള ഏറ്റവും ഉയർന്ന നിലയാണിപ്പോൾ. എണ്ണ ഇറക്കുമതിയിൽ റഷ്യയോടുള്ള ആശ്രിതത്വം കുറച്ചുകൊണ്ട് ട്രംപുമായുള്ള വ്യാപാര അടുപ്പം കൂട്ടുന്നതിന്റെ സൂചനയാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

യുഎസിൽനിന്നുള്ള പ്രതിദിന ഇറക്കുമതി തിങ്കളാഴ്ചവരെ 5.4 ലക്ഷം വീപ്പ ആയിരുന്നു. ഈ മാസം അവസാനത്തോടെ ഇത് 5.7 ലക്ഷം വീപ്പ ആകുമെന്നാണ് പ്രതീക്ഷ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്‌ചയോളമായി റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നൽകിയെന്ന് വിവിധ വേദികളിൽ പറഞ്ഞെങ്കിലും ഇന്ത്യ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Are Trump-India relations improving? Oil imports from the US to India increase

More Stories from this section

family-dental
witywide