
തിരുവനന്തപുരം : ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഫുട്‌ബോള്‍ പ്രേമികളുടെ നിരാശയ്ക്കും കാരണമായ അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ടീം സൗഹൃദമത്സരത്തിനായി കേരളത്തില്‍ വരുമെന്നും കായികമന്ത്രി പറഞ്ഞു. ടീം 2026 മാര്‍ച്ചിലാണ് എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നുവെന്നും മാര്‍ച്ചില്‍ വരുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. നവംബറിലെ കളി മുടങ്ങാന്‍ കാരണം സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണെന്നും മന്ത്രി അറിയിച്ചു.
Argentina team will come to Kerala in March said Sports Minister V. Abdurahman











