കേരളം വിട്ടിട്ടും കേരളീയരെ മറക്കാതെ ആരിഫ് മുഹമ്മദ് ഖാന്‍, ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇക്കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഐക്യവും സുരക്ഷിതത്വബോധവും ശക്തിപ്പെടുത്തിയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഒരുമയിലൂടെയും നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനം വര്‍ദ്ധിച്ച പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വര്‍ഷമാകട്ടെ 2025 എന്ന് ആശംസിക്കുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ സന്ദേശത്തില്‍ പറഞ്ഞു.

പിണറായി സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത ആരിഫ് മുഹമ്മദ് ഖാന്‍
സംഭവബഹുലമായ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്ന് മടങ്ങിയത്. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. മലയാളത്തില്‍ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ മടങ്ങിയത്. കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവന്‍ തുടരുമെന്ന് പറഞ്ഞ ഗവര്‍ണര്‍, കിടപ്പാടം വിറ്റും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന സമൂഹമാണ് കേരളത്തിലേതെന്നും, കേരളം എന്നും രാജ്യത്തിന് പ്രചോദനം ആകണമെന്നും ഗവര്‍ണര്‍ യാത്ര പറയുമ്പോള്‍ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide