
ജറുസലം: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം ഉടനെങ്ങും അവസാനിക്കുന്ന മട്ടില്ല. ജറുസലം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കില്ലെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായുള്ള ‘നിരായുധീകരണം’ എന്ന ആവശ്യം ഹമാസ് തള്ളിയതോടെയാണ് വെടിനിര്‍ത്തല്‍ പ്രതീക്ഷ മങ്ങുന്നത്.
”പരമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകുന്നതു വരെ സായുധ പോരാട്ടം തുടരും. ചെറുത്തുനില്‍ക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങള്‍ ഉപേക്ഷിക്കില്ല. ആയുധങ്ങള്‍ താഴെ വയ്ക്കുകയുമില്ല.”ഹമാസ് നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.
നിരായുധീകരണം നടത്താന്‍ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അവകാശപ്പെട്ടതിനെ തള്ളിയാണ് ഹമാസിന്റെ പുതിയ പ്രതികരണം.