ടെക്സസിൽ രോഗികളുടെ വീഡിയോകൾ രഹസ്യമായി പകർത്തിയ ആർമി ഗൈനക്കോളജിസ്റ്റിനെതിരെ കേസ്

ടെക്സസിലെ ഫോർട്ട് ഹുഡിലെ കാൾ ആർ. ഡാർനാൽ ആർമി മെഡിക്കൽ സെന്ററിലെ ഗൈനക്കോളജിസ്റ്റ് മേജർ ബ്ലെയ്ൻ മാക്‌ഗ്രോവിനെതിരെ ഞെട്ടിക്കുന്ന ആരോപണം. രോഗികളുടെ സ്വകാര്യ പരിശോധനകളിൽ അദ്ദേഹം രഹസ്യമായി വീഡിയോ എടുത്തതായാണ് കേസ്. ഇതുവരെ 45ത്തോളം സ്ത്രീകൾക്കും ഇതേ ഡോക്ടറുടെ പീഡനം നേരിട്ടതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇവരിൽ പലരും സൈനികരുടെ ഭാര്യമാരാണെന്നും പറയുന്നു. ‘ജെയ്ൻ ഡോ’ എന്ന പേരിൽ പരാതി നൽകിയ സ്ത്രീയുടെ അഭിഭാഷകൻ ആൻഡ്രൂ കോബോസ് പറയുന്നു.

പരാതിപ്രകാരം, ഡോക്ടർ പരിശോധനയ്ക്കിടെ നഴ്സിനെ പുറത്താക്കുകയും, അനാവശ്യമായ ശാരീരിക പരിശോധനകളും സ്പർശനങ്ങളും നടത്തുകയും ചെയ്തു. ഒരു സന്ദർഭത്തിൽ ഫോൺ ക്യാമറ ഓണാക്കി രോഗിയുടെ സ്വകാര്യ ഭാഗങ്ങൾ ചിത്രീകരിച്ചതായും പരാതിയിൽ പറയുന്നു.

സിഐഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മാക്‌ഗ്രോവിനെ ഒക്ടോബർ 17-ന് സസ്പെൻഡ് ചെയ്തതായി ഫോർട്ട് ഹുഡ് അധികൃതർ വ്യക്തമാക്കി. രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ അധിക നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആർമി പ്രസ്താവനയിൽ അറിയിച്ചു. മാക്‌ഗ്രോവ് മുമ്പ് ഹവായിയിലെ ട്രിപ്ലർ ആർമി മെഡിക്കൽ സെന്ററിലും ജോലി ചെയ്തിരുന്നുവെന്നും അവിടെ നിന്നും സമാനമായ പരാതികൾ ഉണ്ടായിരുന്നുവെന്നും ആർമിക്ക് വിവരം ലഭിച്ചിട്ടും അവഗണിച്ചതാണെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരിയെയും മറ്റു ഇരകളെയും ആർമി ഇതുവരെ നേരിട്ട് ബന്ധപ്പെടുകയോ കൗൺസിലിംഗ് നൽകുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. “സൈന്യത്തിന്റെ പ്രതികരണം നിർജ്ജീവവും അവഗണനാപരവുമായിരുന്നു,” എന്നാണ് അഭിഭാഷകൻ ആരോപിച്ചത്.

അതേസമയം, എന്റെ ക്ലയന്റ് അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് മാക്‌ഗ്രോവിന്റെ അഭിഭാഷകൻ ഡാനിയൽ കോൺവേ പ്രതികരിച്ചു. കേസിൽ സിഐഡിയുടെ അന്വേഷണം തുടരുകയാണ്. കൂടുതൽ ഇരകളും തെളിവുകളും പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Army gynecologist sued for secretly recording videos of patients in Texas

More Stories from this section

family-dental
witywide