ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ -56ൽ നിന്നാണ് 50 കിലോയോളം സ്ഫോടക വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. സെക്ടർ 56ലെ വാടക വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ അൽ ഫലാഹ് സർവകലാശാലയിൽ നിന്നുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്തു. അൽ-ഫലാഹ് സർവകലാശാലയിലെ ഫാക്കൽറ്റി, വിദ്യാർഥികൾ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവരുൾപ്പെടെ 52ലധികം പേരെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഇതിനിടെയാണ് ഫരീദബാദിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്തിരുന്നത് അൽ ഫലാഹ് സർവകലാശാലയിലായിരുന്നു. സ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് എന്നാണ് സൂചന. എൻഐഎക്കാണ് ഡൽഹി സ്ഫോടനത്തിൻ്റെ അന്വേഷണ ചുമതല.
Around 50 kg of explosives seized in Faridabad; Seven people from Al Falah University arrested











