
മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഢിൽ അറസ്റ്റിലായ വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം കന്യാസ്ത്രീ വിഷയം വീണ്ടും കുത്തിപ്പൊക്കി എന്ന് ആർഎസ്എസ്. ഇതേ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വത്തെ ആർഎസ്എസ് വിളിപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ് സുരേഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ ആർഎസ്എസിന്റെ വിഭാഗ് കാര്യാലയത്തിലെത്തി.
വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ ആർഎസ്എസ് അതൃപ്തി നേരിട്ട് അറിയിക്കും. ഡല്‍ഹിയില്‍ രാജീവ് ചന്ദ്രശേഖറിന്‍റെ വസതിയിൽ എത്തി സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് ബന്ധുക്കള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്തിയത്. രാജീവ് ചന്ദ്രശേഖരനെ കണ്ട് നന്ദി പറയാൻ എത്തിയതാണെന്ന് സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ പ്രതികരിച്ചിരുന്നു.