കന്യാസ്ത്രീകളുടെ അറസ്റ്റ്; അമിത്ഷാ ഇടപെടുന്നു, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി, പ്രതിപക്ഷ എംപിമാരെ കാണും

ഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് ഷാ വിവരങ്ങള്‍ തേടി. ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തില്‍ ബി ജെ പിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്.

ഇന്നലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശങ്ങള്‍ അമിത്ഷാ ആരാഞ്ഞതായാണ് വിവരം. എം പിമാര്‍ നല്‍കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും സൂചനയുണ്ട്. വിഷയത്തിൽ കടുത്ത പ്രതിഷേധം ഉയർത്തുന്ന പ്രതിപക്ഷ എം പിമാരെ അമിത് ഷാ ഇന്ന് കാണും.

More Stories from this section

family-dental
witywide