സമാധാന ചര്‍ച്ചകള്‍ക്കിടെ, റഷ്യ പിടിച്ചെടുത്ത കിഴക്കന്‍ യുക്രെയ്‌നില്‍ പീരങ്കി ആക്രമണം: 3 മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ : കിഴക്കന്‍ യുക്രെയ്നിലെ ലുഹാന്‍സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ പീരങ്കിയാക്രമണത്തില്‍ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടതായി റഷ്യ. ഇവരില്‍ 14 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.

റഷ്യയിലെ പ്രമുഖ പത്രമായ ഇന്‍വെസ്റ്റിയയിലെ മാധ്യമ പ്രവര്‍ത്തകന്‍ അലക്സാണ്ടര്‍ ഫെഡോര്‍ചാക്ക്, റഷ്യന്‍ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷന്‍ ചാനലായ സ്വെസ്ഡയുടെ ക്യാമറ ഓപ്പറേറ്റര്‍ ആന്‍ഡ്രി പനോവ്, ഡ്രൈവര്‍ അലക്സാണ്ടര്‍ സിര്‍കെലി എന്നിവരാണ് കൊല്ലപ്പെട്ടത്.

റഷ്യയും യുക്രെയ്‌നും തമ്മില്‍ മൂന്ന് വര്‍ഷത്തിലേറെയായി നടക്കുന്ന യുദ്ധത്തില്‍ ലുഹാന്‍സ്‌ക് മേഖലയുടെ ഏതാണ്ട് മുഴുവന്‍ പ്രദേശങ്ങളും റഷ്യന്‍ സൈന്യം പിടിച്ചെടുക്കുകയും ലുഹാന്‍സ്‌ക് റഷ്യയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide