പ്രശ്നം പഠിക്കാൻ സമിതിയെ വെയ്ക്കാമെന്ന് വീണ ജോർജ്, നിർദ്ദേശം തള്ളി ആശമാർ, മൂന്നാം വട്ട ചർച്ചയും പരാജയം

ആശ വർക്കേഴ്സുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ മൂന്നാംഘട്ട ചർച്ചയും പരാജയം. വേതന പ്രശ്നം പഠിക്കാൻ കമ്മീഷനെ വെയ്ക്കാമെന്ന് മന്ത്രി ചർച്ചയിൽ അറിയിച്ചു. ധനകാര്യ മന്ത്രി ഓൺലൈനായി ചർച്ചയിൽ ചേർന്നു. ചർച്ചയിൽ നിരാശയെന്നായിരുന്നു ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രതിനിധികളുടെ പ്രതികരണം. സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് തടഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചു. ഐഎൻടിയുസി, സിഐടിയു, കെഎഎച്ച്ഡബ്ല്യുഎ തുടങ്ങിയ സംഘടനകളുമായാണ് ചർച്ച നടന്നത്. നാളെയും ചർച്ച തുടരുമെന്ന് സിഐടിയു വ്യക്തമാക്കി.

ആശമാരുടെ പ്രശ്ന പരിഹാരത്തിന് കമ്മിറ്റിയെ വെയ്ക്കാം എന്ന് സമരക്കാരെ അറിയിച്ചതായി ആരോ​ഗ്യമന്ത്രി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാം എന്നും അറിയിച്ചു. സമരം ചെയ്യുന്നവർ ആലോചിച്ച് പറയാം എന്ന് പറഞ്ഞു. എല്ലാ വിഷയവും കമ്മിറ്റി ചർച്ച ചെയ്യട്ടെ. സമരക്കാരോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭാവപൂർവമായ സമീപനമാണ് സർക്കാരിന്. സമരക്കാരെ നാളെ ചർച്ചക്ക് വിളിക്കാമെന്നല്ല നിലപാട് അറിയിക്കാനാണ് അവരോട് പറഞ്ഞതെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഇത് അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. സർക്കാർ കമ്മിറ്റിയും ആയിട്ട് മുന്നോട്ടുപോകുമെന്നും വീണാ ജോർജ് അറിയിച്ചു.

ആശമാരുടെ ആകമാന പ്രശ്നങ്ങൾ ചർച്ചയായ യോ​ഗത്തിൽ പ്രൊപ്പോസൽ വെയ്ക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു. ആശമാർക്ക് വളരെയധികം പരിഗണന കൊടുക്കുന്നുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു. ഓണറേറിയം പ്രാവർത്തികമല്ലെന്ന് പറഞ്ഞു. യോഗം കമ്മിറ്റി എന്ന പ്രൊപ്പോസൽ വച്ചു. മറ്റ് യൂണിയനുകൾ അത് അംഗീകരിച്ചു. തങ്ങൾ അത് അംഗീകരിച്ചില്ലെന്ന് ബിന്ദു അറിയിച്ചു. 53 -ാം ദിവസം കമ്മിറ്റിയെ നിയമിക്കാം എന്ന് പറയുന്നു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് പറഞ്ഞു. ഓണറേറിയവും ഇൻസെൻ്റീവും കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. കരുതലോടെയാണ് നോക്കിക്കൊണ്ടിരിക്കുന്നതെന്നും നിരാഹാര പന്തലിലേക്ക് ഡോക്ടർ വരാത്തത് അറിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്നും എം.എ. ബിന്ദു കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide