ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളത്തിലും നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ ഹര്‍ജി നല്‍കി. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിക്ക് വോട്ടര്‍ പട്ടിക പരിഷ്‌കരണം അനിവാര്യമാണെന്നുമാണ് അശ്വനി കുമാര്‍ ഉപാധ്യായ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും പരിശുദ്ധിയും സംരക്ഷിക്കാനും വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം പ്രധാനമാണ്. ഇന്ത്യന്‍ പൗരന്മാരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നുളളുവെന്ന് ഉറപ്പാക്കണം. വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം ഇല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ വോട്ടര്‍ പട്ടികയില്‍ തുടരുമെന്നും അശ്വനി കുമാര്‍ ഉപാധ്യായ ഹർജിയിൽ പറയുന്നു.











