ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് വൻ ബാറ്റിങ് തകർച്ച. ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 127 റൺസെന്ന നിലയിലാണ് പാകിസ്‌താൻ. ഇന്ത്യയ്ക്ക് 128 റൺസാണ് വിജയലക്ഷ്യം. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടും വിക്കറ്റ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോന്നും വിക്കറ്റുവീഴ്ത്തി.
ഇന്ത്യൻ ഇലവൻ: അഭിഷേക് ശർമ, ശുഭ്‌മാൻഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി
പാകിസ്‌താൻ ഇലവൻ: സഹിബ് സാദഫർഹാൻ, സായിം അയ്യൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആഘ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ശഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്റാർ അഹ്‌മദ്.














