മലയാളം ചാനൽ റേറ്റിങ്ങിൽ തകര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; ആദ്യമായി ഏഷ്യാനെറ്റ് ന്യൂസ് മൂന്നാംസ്ഥാനത്തേക്ക്, ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് റിപ്പോര്‍ട്ടര്‍, രണ്ടാം സ്ഥാനത്ത് 24 ന്യൂസ്

മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ കനത്ത തിരിച്ചടി നേരിട്ട് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ ആഴ്ചയിലെ റേറ്റിങില്‍ മൂന്നാം സ്ഥാനത്താണ് മലയാളത്തിലെ ആദ്യ ന്യൂസ് ചാനല്‍. റിപ്പോര്‍ട്ടര്‍ ടിവിയും, ട്വന്റി ഫോറുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പോലെ നിര്‍ണ്ണായകമായ സംഭവങ്ങള്‍ നടന്ന ആഴ്ചയിലാണ് പിന്നിലേക്ക് പോയത് എന്നതും ശ്രദ്ധേയമാണ്.

എഷ്യാനെറ്റിന്റെ ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായത് മുതല്‍ ഏഷ്യനെറ്റിന്റെ നിഷ്പക്ഷ നിലപാടുകളെ കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നു. ആ ഘട്ടം മുതല്‍ റിപ്പോര്‍ട്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്തായി ഏഷ്യനെറ്റ്. കഴിഞ്ഞ ആഴ്ചയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. നേരത്തെ റിപ്പോര്‍ട്ടറും ട്വന്റി ഫോറും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ജിആര്‍പിയില്‍ ഇത്രയും വ്യത്യാസം ഉണ്ടായിരുന്നില്ല.

മൂന്നാം സ്ഥാനത്ത് ആയി എന്നത് മാത്രമല്ല റേറ്റിങില്‍ വലിയ ഇടിവും ഉണ്ടായിട്ടുണ്ട്. ആദ്യ സ്ഥാനത്തുള്ള റിപ്പോര്‍ട്ടറുമായി 12 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. റിപ്പോര്‍ട്ടര്‍ 118, ട്വന്റി ഫോര്‍ 113, ഏഷ്യാനെറ്റ് ന്യൂസ് 106 എന്നിങ്ങനെയാണ് ജിആര്‍പി. നാലും അഞ്ചും സ്ഥാനത്തുള്ളത് മനോരമ ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകള്‍ .

ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ പതിവ് മുഖങ്ങളായ വിനു വി ജോണ്‍, പിജി സുരേഷ് കുമാര്‍ , സിന്ദു സൂര്യകുമാര്‍ എന്നിവരെ ഒഴിവാക്കി കെജി കമലേഷ്, അബ്‌ജോദ് വര്‍ഗീസ്, നിമ്മി മരിയ ജോസ്, അനൂപ് ബാലചന്ദ്രന്‍ തുടങ്ങിയ യുവനിരയെ രംഗത്ത് ഇറക്കിയിരുന്നു. ചാനല്‍ മത്സരത്തില്‍ മറ്റ് ചാനലുകളിലെ രീതി അനുകരിച്ചു കൊണ്ടാണ് ഈ പരിഷ്‌കരണം നടത്തിയത്. 

Asianet slips behind in Malayalam channel ratings

More Stories from this section

family-dental
witywide