
ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പഹല്‍ഗാമിലും പുല്‍വാമയിലും നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അസമിലെ എംഎല്‍എ അറസ്റ്റില്‍. അമിനുള്‍ ഇസ്ലാമിനെയാണ് അറസ്റ്റ് ചെയ്തത്.
പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതും പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണവും സര്‍ക്കാരിന്റെ ഗൂഢാലോചനകളാണെന്ന് അമിനുള്‍ ഇസ്ലാം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.














