ഗുവാഹത്തി: അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ ഇനി മുതൽ ബഹുഭാര്യത്വത്തിന് ഏഴു വർഷം തടവുശിക്ഷ ലഭിക്കും. എന്നാൽ, അസമിലെ ആറാം ഷെഡ്യൂൾ നിലനിൽക്കുന്ന മേഖലകളിൽ ചില ഇളവുകളുണ്ട്.
ബഹുഭാര്യത്വം നിരോധിച്ചു കൊണ്ടുള്ള ബില്ല് ഇന്ന് അസം കാബിനറ്റ് പാസാക്കി. ദ അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025 എന്നാണ് ബില്ലിൻ്റെ പേര്. നവംബർ 25ന് അത് നിയമസഭയിൽ വെക്കുമെന്ന് മന്ത്രിസഭ യോഗത്തിനു ശേഷം ഹിമന്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബഹുഭാര്യത്വത്തിന് ശിക്ഷിക്കപ്പെടുന്നവർക്ക് ഏഴുവർഷം തടവു ലഭിക്കുമെന്നും ബഹുഭാര്യത്വത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Assam Prohibition of Polygamy Bill- 2025 approved by state cabinet










